കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
കമ്പ്യൂട്ടർ സയൻസ്/ ഐ.ടി എന്നിവയിൽ ബി.ടെക്/ ബി.ഇ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ എന്നിവയിൽ ഉള്ള ഫസ്റ്റ് ക്ലാസ് ബിരുദം. പ്രോഗ്രാമിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി 36 വയസ്
[പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും].
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (സ്ഥാപനത്തിന്റെ പേര്, തസ്തികയുടെ പേര്, കാലയളവ്, സർട്ടിഫിക്കറ്റ് നൽകിയ അധികാരികളുടെ പേര് ഉൾപ്പെടെ) അപ്‌ലോഡ് ചെയ്യണം.
അവസാന തീയതി :ജൂലൈ 30 ന് നാല് മണിക്ക് മുൻപ് അപ്‌ലോഡ് ചെയ്യണം.
വെബ്‌സൈറ്റ്: www.ksrec.kerala.gov.in
No comments:
Post a Comment