Friday, 29 July 2022

മഹിള സമഖ്യ സൊസൈറ്റിയിൽ ഒഴിവ്




കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. 

ഒഴിവ്


അക്കൗണ്ട്‌സ് ഓഫീസർ [1 ]

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം (കൊമേഴ്‌സ് അഭിലഷണീയം), സ്റ്റോർ കീപ്പിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് എന്നിവയിൽ സർക്കാർ/ അർധ സർക്കാർ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയാണ് യോഗ്യതകൾ. 

[പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും].

 പ്രായം 30ന് മുകളിൽ.

വേതനം ഓണറേറിയമായി 33,000 രൂപ ലഭിക്കും. 

ആവിശ്യമായ രേഖകൾ 

അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. 

അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം 

"സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം,"

ഇ-മെയിൽ: spdkeralamss@gmail.com

കൂടുതൽ വിവരങ്ങൾക്ക്: 0471-2348666

No comments:

Post a Comment