Monday, 27 June 2022

പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന്‌ സർക്കാർ സാമ്പത്തിക സഹായം

  




 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ മികച്ച ഉദ്യോഗാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സരോജിനി ദാമോദരൻ ഫൌണ്ടേഷൻ നൽകുന്ന സ്കോളർഷിപ് ആണ് വിദ്യാധൻ സ്കോളർഷിപ്.


യോഗ്യത 


  • SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9A+,1 A ലഭിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം.
  • ഭിന്നശേഷി/ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങൾക്കും A ആയാലും മതി. 
  • വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.


സ്കോളർഷിപ് തുക 

  • തുടക്കത്തിൽ 2 വർഷത്തേക്ക് പതിനായിരം രൂപ സ്കോളർഷിപ് ലഭിക്കുന്നതാണ്.
  • പഠനത്തിലെ മികവ് അനുസരിച്ചു തുടർപഠനത്തിന് വിദ്യാർത്ഥി തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിക്കും 15000 - 60000 രൂപ വരെ ഫൌണ്ടേഷനിൽ നിന്നോ സ്പോൺസേർസ് വഴിയോ സ്കോളർഷിപ് ലഭിക്കുന്നതാണ്.


തിരഞ്ഞെടുപ്പ് രീതി 

  • തിരഞ്ഞെടുക്കപ്പെടുന്ന 3000 വിദ്യാർത്ഥികൾക്ക് ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്.ഈ പരീക്ഷയിൽ പാസ്സാകുന്ന 300 വിദ്യാർത്ഥികൾക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം.
  • SSLC പരീക്ഷക്ക് ലഭിച്ച ഗ്രേഡ്,പഠിച്ച സ്കൂൾ,പഠന മാധ്യമം,എഴുത്തുപരീക്ഷയിലെ മാർക്ക്,അഭിമുഖത്തിലെ മാർക്ക്,വിദ്യാഭ്യാസ ഇതര മേഖലയിലെ പങ്കാളിത്തം,കുടുംബ സാമ്പത്തികം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 125 പേരെ ആയിരിക്കും വിദ്യാധൻ പദ്ധതിയിൽ ചേർക്കുന്നത്‌.

പരീക്ഷയുടെയും അഭിമുഖത്തിന്റെ സ്ഥലവും സമയവും തീയതിയും വിദ്യാർത്ഥികളുടെ ഇമെയിൽ/ഫോണിൽ അറിയിപ്പ് ലഭിക്കുന്നതാണ്.


അപേക്ഷിക്കേണ്ട അവസാന തീയതി : 15 /07 /2022 വൈകിട്ട് 5 മണി

സ്ക്രീനിംഗ് ടെസ്റ്റ് & അഭിമുഖം : 2022 ജൂലൈ 24 - ഓഗസ്റ്റ് 31 [കൃത്യമായ സമയവും തീയതിയും പിന്നീട അറിയിക്കുന്നതാണ്].


അപേക്ഷ സമർപ്പിക്കാൻ ആവിശ്യം ഉള്ള രേഖകൾ : 

  • SSLC മാർക്ക് ലിസ്റ്റ് (കോപ്പി /ഒർജിനൽ )
  • പാസ്പോർട്ട് സൈസ് ഫോട്ടോ 
  • വരുമാന സർട്ടിഫിക്കറ്റ് 
  • ഏതെങ്കിലും ഒരു ഐഡി കാർഡ് 
  • മൊബൈൽ 
  • ഇമെയിൽ 

സംശയ നിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും 

vidyadhan.kerala@ sdfoundationindia.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ അല്ലെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം  

ബി രാധാകൃഷ്ണൻ - 9446469046 

ജനിത റ്റി.എസ് - 8138045318 

പ്രവർത്തന സമയം : തിങ്കൾ - വെള്ളി &ഞായർ -9am - 12 pm ,4pm - 9pm 


No comments:

Post a Comment