Wednesday, 4 May 2022

KSRTC - യിൽ ജോലി നേടാൻ അവസരം

 


താത്കാലിക റിക്രൂട്മെന്റിലൂടെ കെഎസ്ആർടിസി -യിൽ  അസിസ്റ്റന്റ് ജനറൽ മാനേജർ [ഫിനാൻസ്] & കമ്പനി സെക്രട്ടറി, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് [ഇഎ] തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം.

യോഗ്യത

അസിറ്റന്റ് ജനറൽ മാനേജർ [ഫിനാൻസ്]& കമ്പനി സെക്രട്ടറി 


സിഎ /ഐസിഡബ്ലൂഎ /സിഎഫ്എ ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനിയുടെ സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസ്സോസിയേറ്റ് അംഗം.
ഒരു വലിയ നിർമ്മാണ സ്ഥാപനത്തിൽ 10 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 50 വയസ്സ്
ശമ്പളം 75000 /-


എക്സിക്യൂട്ടീവ് അസിസ്റ്റന്റ് [ഇഎ] 


അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം.
മോക്രോസോഫ്റ്റ് ഓഫീസിൽ [എക്സൽ ,പവർ പോയിന്റ്, വേർഡ്] പ്രാവീണ്യം.
ഇംഗ്ലീഷിലും മലയാളത്തിലും ഡ്രാഫ്റ്റിങ് പ്രാവീണ്യവും  നല്ല ആശയ വിനിമയവും.
വ്യക്തി ഓഫീസ് സമയത്തിനപ്പുറവും ജോലി ചെയ്യാൻ തയ്യാറായിരിക്കണം, കൂടാതെ മികച്ച ഏകോപനകഴിവും ഉണ്ടായിരിക്കണം.
സർക്കാർ നടപടികളെകുറിച്ചു അറിവ് ഉണ്ടായിരിക്കുന്നത് അധിക നേട്ടം ആയിരിക്കും.
പ്രൊഫഷണൽ ആയി മാനേജ് ചെയ്യുന്ന ഒരു സ്ഥാപനത്തിൽ സമാനമായ റോളിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായം 40 വയസ്സ്
ശമ്പളംപ്രവർത്തിപരിചയത്തെ ആസ്പദമാക്കി  


തിരഞ്ഞെടുക്കൽ പ്രക്രിയ 


ഷോർട് ലിസ്റ്റിംഗ്
പ്രമാണ പരിശോധന
വ്യക്തിഗത അഭിമുഖം 


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അപേക്ഷിക്കേണ്ട അവസാന തീയതി 11 / 05 /2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [link] സന്ദർശിക്കുക 

 

https://www.keralartc.com/ 

No comments:

Post a Comment