Monday, 2 May 2022

കേരള ഔഷധിയിൽ അസിസ്റ്റന്റ് ജോലി നേടാൻ അവസരം


താഴെ പറയുന്ന തസ്തികകളിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്കും അപേക്ഷിക്കാം.

അക്കൗണ്ട് അസിസ്റ്റന്റ്
നഴ്സിംഗ് അസിസ്റ്റന്റ് 


യോഗ്യത


അക്കൗണ്ട് അസിസ്റ്റന്റ്  സിഎ ഇന്റെർ , പ്രവർത്തി പരിചയം അഭിലഷണീയം.

പ്രായം 22 - 41
ശമ്പളം 20000 


 നഴ്സിംഗ് അസിസ്റ്റന്റ്  പത്താം ക്ലാസ് , ഒരു വർഷത്തെ DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ് , ബന്ധപെട്ട മെഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം.
പ്രായം 20 - 41
ശമ്പളം 11500

 ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.താല്പര്യമുള്ളവർ വയസ്സ് ,ജാതി , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയുമായി മെയ് 11 ന് 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. [ അപേക്ഷയിൽ  ഫോൺ നമ്പർ രേഖപ്പെടുത്തേണ്ടതാണ് ] .

 കൂടുതൽ വിവരങ്ങൾൾക്ക് വെബ് സൈറ്റ് [link] സന്ദർശിക്കുക 


https://www.oushadhi.org/public/uploads/careers/626908bb03b611651050683-notification.pdf

No comments:

Post a Comment