റവന്യൂവകുപ്പിന് കീഴിലുള്ള ഐ ൽ ഡി എം സ്ഥാപനത്തിൽ വിവിധ തസ്തികയിലേക്കുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു:
1. പ്രൂഫ് റീഡർ തസ്തിക
യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം /പബ്ലിക് റിലേഷൻസിലുള്ള പി ജി /പി ജി ഡിപ്ലോമയും കൂടാതെ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം .
ഒഴിവ് 1
ശമ്പളം 25000
ഒരു വർഷ കാലയളവിലേക്കാണ് ജോലി .
2.ഇൻടേൺഷിപ്പ് [പ്രിന്റ് / വീഡിയോ ജേർണലിസം]
ഒഴിവ് 3
യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേർണലിസം / പബ്ലിക് റിലേഷൻസ് - ലുള്ള പി ജി / പി ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം .
ഒരു വർഷ കാലയളവിൽ ആണ് ജോലി.
ശമ്പളം 10000
3. ഫോട്ടോ ഗ്രാഫിക് അറ്റൻഡർ
ഒഴിവ് 1
യോഗ്യത +2 വിജയിച്ചിരിക്കണം ,കൂടാതെ സമാന മേഖലയിൽ 2 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയും ഉണ്ടായിരിക്കണം .
ഒരു വർഷ കാലയളവിലേക്കാണ് നിയമനം .
4. പ്രൊജക്റ്റ് അസ്സോസിയേറ്റ് ഡിസാസ്റ്റർ മാനേജ്‌മന്റ് സെന്ററിലേക്ക് ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും IEC, പ്രവർത്തനങ്ങൾക്കുമായി ഉള്ള ഒഴിവ് ആണ് .
യോഗ്യത അഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിസാസ്റ്റർ മാനേജ്‌മന്റ് ബിരുദാന്തര ബിരുദ കോഴ്സ് പൂർത്തി ആയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .
ഒഴിവ് 2
ശമ്പളം 20000രൂപയും സ്റ്റൈപ്പണ്ടും.
സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
5. പ്രൊജക്റ്റ് അസ്സോസിയേറ്റ് [ജിയോളജി] റിവർ മാനേജ്‌മന്റ് സെന്ററിലേക്ക് IEC, പ്രവർത്തനങ്ങൾക്കായി ഉള്ള ഒഴിവ് .
യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ജിയോളജി ബിരുദാന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം .
ശമ്പളം 20000രൂപയും സ്റ്റപ്പണ്ടും .
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
അവസാന തീയതി 30 / 4 /2022
ഇന്റർവ്യൂ മെയ് 6, 7
ഫോൺ നമ്പർ 04712365559
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ ലിങ്ക് സന്ദർശിക്കുക
No comments:
Post a Comment