Saturday, 28 January 2023

പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം

പോസ്റ്റ് ഓഫീസ് GDS ഗ്രാമസേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 10-ക്ലാസ് അടിസ്ഥാന യോഗ്യതയിൽ ഉള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. GDS അടിസ്ഥാന ശമ്പളം 10,000 - 24,000 രൂപ വരെയാണ്.  ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അടിസ്ഥാന ശമ്പളം 12,000 - 29,380 രൂപ വരെയാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 16-വരെയാണ്

കേരളത്തിൽ 2400-മുകളിൽ ഒഴിവുകൾ ഉണ്ട്. ഇന്ത്യമുഴുവനായും 40000-അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. 10-ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരിൽ നിന്നും, ഉയർന്ന റാങ്ക് ലഭിക്കുന്നവരെ തിരഞ്ഞെടുക്കുന്ന രീതിയാണ്, 


അപേക്ഷിക്കാനുള്ള പ്രായപരിധി 18-വയസ്സ് മുതൽ 40-വയസ്സ് വരെയാണ്. [കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രായപരിധി ഇളവുകൾ ലഭ്യമാണ് OBC-43 SC/ST-48 PwD-50-മുതൽ 55-വയസ്സ് വരെ] 

അപേക്ഷ പൂർണ്ണമായും ഓൺലൈൻ മുഖേനയാണ്, കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. LINK 

ജനറൽ, OBC, EWS പുരുഷന്മാരായ അപേക്ഷകർ 100 രൂപ ഫീസ് അടക്കണം, വനിതകൾക്കും, SC/ST/PH അപേക്ഷകർക്ക് അപേക്ഷ സൗജന്യമാണ്. 


No comments:

Post a Comment