തദ്ദേശ സ്വയംഭരണ പ്ലാനിങ് വകുപ്പ് ഷൊര്‍ണൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്തിങ് സര്‍വേ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഐ.ടി.ഐ/ഐ.ടി.സി സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം "2023 ജനുവരി 13 ന് വൈകിട്ട് അഞ്ചിനകം ടൗണ്‍ പ്ലാനര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്, പാലക്കാട് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001"വിലാസത്തില്‍ അപേക്ഷ നല്‍കണം.
ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം താലൂക്ക് നിവാസികള്‍ക്കും ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്ത് സര്‍വേ ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
ഫോണ്‍: 0491 2505882
No comments:
Post a Comment