Tuesday, 6 December 2022

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ : വാക് ഇന്‍ ഇന്റര്‍വ്യൂ

 



പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. 

 യോഗ്യത

ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

  • നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പെടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. 
  • പ്രതിമാസം 22,000 രൂപയാണ് ഹോണറേറിയം. 

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 8 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിനും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കുമായി എത്തണം. 

ഫോണ്‍ : 9496127963, 9947299075


No comments:

Post a Comment