Monday, 12 December 2022

ഇന്ത്യൻ നാവികസേനയിൽ അഗ്നിവീർ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം.

 


ആകെ 1500 ഒഴിവുണ്ട്‌. സീനിയർ സെക്കൻഡറി റിക്രൂട്ട്‌സിൽ 1400 ഉം മെട്രിക്‌ റിക്രൂട്ട്‌സിൽ 100 ഒഴിവുമാണുള്ളത്‌. ഇരു വിഭാഗത്തിലും 300 ഒഴിവുകൾ വനിതകൾക്കാണ്‌. 

  • അപേക്ഷകർ അവിവാഹിതരായിരിക്കണം. 
  • നാല്‌ വർഷത്തേക്കാണ്‌ നിയമനം. 

യോഗ്യത : 

മെട്രിക്‌സ്‌ റിക്രൂട്ട്‌സിന്‌ പത്താംക്ലാസ്‌ വിജയവും സീനിയർ സെക്കൻഡറി റിക്രൂട്ട്‌സിന്‌ പ്ലസ്‌ടു വിജയവും.

  • ഓൺലൈൻ എഴുത്തുപരീക്ഷ,  ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

അപേക്ഷിക്കേണ്ട അവസാന തീയതി:  2022ഡിസംബർ 17

വിശദവിവരങ്ങൾക്ക്‌ [ലിങ്ക്] കാണുക

No comments:

Post a Comment