തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ 6 (ആറ്) ഒഴിവിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത
ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം: 18-നും 45-നും മദ്ധ്യേ ആയിരിക്കണം.
"ഡിസംബർ 9 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവനന്തപുരം പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ" വെച്ച് വാക്ക് ഇൻ ഇന്റെർവ്യൂ നടത്തുന്നു.
No comments:
Post a Comment