വിവിധ മേഖലകളിലെ ഡിസൈൻ പഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനമാണ് സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി).
പഠിച്ചിറങ്ങുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കുംപ്ലേസ്മെന്റ് ഉറപ്പു നൽകുന്ന സ്ഥാപനമെന്ന ഖ്യാതിയും എൻ.ഐ.ഡി.ക്കുണ്ട്.
- പ്രധാനമായും ബിരുദ ബിരുദാനന്തരപ്രോഗ്രാമുകളാണ്എൻ.ഐ.ഡി. ക്കുള്ളത്.
- അഹമ്മദാബാദ്, ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം എന്നീ കാമ്പസുകളിലാണ് ബി.ഡിസ്. പ്രോഗ്രാമുള്ളത്.
- അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിൽ എം.ഡിസ്. പ്രോഗ്രാമുമുണ്ട്.
ഡിസംബർ 16ന് വൈകിട്ട് നാല് മണിവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
പ്രോഗ്രാമുകൾ
1.ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്. -നാലുവർഷം)
2.മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്. -രണ്ടരവർഷം)
പ്രവേശനപ്രക്രിയ : അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം.ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡി.എ.ടി.),പ്രിലിംസ്, മെയിൻസ് എന്നീ രണ്ടു ഘട്ടമായി നടത്തും.
കോഴ്സുകളും അവയുള്ള ക്യാമ്പസുകളും അടിസ്ഥാനയോഗ്യതയും
1. ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്. -നാലുവർഷം)
അഹമ്മദാബാദ് കാമ്പസിൽ ആനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, പ്രോഡക്ട് ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളാണുള്ളത്.
- ആന്ധ്രാപ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, അസം കാമ്പസുകളിൽകമ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്‌സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.
2. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്. -രണ്ടരവർഷം)
അഹമ്മദാബാദ്, ബെംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിൽ ആണ് എം.ഡിസ് പ്രോഗ്രാമുള്ളത്. മൂന്നിടങ്ങളിലും ആനിമേഷൻ ഫിലിം, ഫിലിം ആൻഡ് വീഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക്, ഫോട്ടോഗ്രാഫി, സിറാമിക് ആൻഡ് ഗ്ലാസ്, ഫർണിച്ചർ ആൻഡ് ഇന്റീരിയർ, പ്രോഡക്ട്, ടോയ് ആൻഡ് ഗെയിം, ട്രാൻസ്‌പോർട്ട് ആൻഡ് ഓട്ടോമൊബൈൽ, യൂണിവേഴ്‌സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, ന്യൂ മീഡിയ, ഡിസൈൻ ഫോർ റീടേൽ എക്സ്പീരിയൻസ്, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്‌മെന്റ്, അപ്പാരൽ, ലൈഫ്‌സ്റ്റൈൽ ആക്‌സസറി, ടെക്‌സ്റ്റൈൽ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.
അടിസ്ഥാനയോഗ്യത
1. ബി. ഡിസ് : ബി. ഡിസ് .പ്രവേശനത്തിന് ഹയർ സെക്കൻഡറി തത്തുല്യ കോഴ്സ് ജയിച്ചിരിക്കണം. ഏതു സ്ട്രീമിൽ (ആർട്സ്/സയൻസ്/കൊമേഴ്സ്/ഹ്യുമാനിറ്റീസ്) പഠിച്ചവർക്കും അപേക്ഷിക്കാം. നിലവിൽ പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ അധ്യയന വർഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
2.എം.ഡിസ് : കുറഞ്ഞത് നാലുവർഷ കോഴ്‌സിലൂടെയുള്ള ബിരുദമോ (2023 മേയിൽ പൂർത്തീകരിച്ചിരിക്കണം), മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമോ (ഓഗസ്റ്റ് 2022-നകം പൂർത്തീകരിച്ചിരിക്കണം) ഉള്ളവർക്കും ഡിസൈൻ/ഫൈൻ ആർട്സ്/അപ്ലൈഡ് ആർട്സ്/ആർക്കിടെക്ചർ എന്നിവയിലൊന്നിൽ കുറഞ്ഞത് നാലുവർഷ, മുഴുവൻ സമയ കോഴ്‌സിലൂടെ നേടിയ ഡിപ്ലോമയോ (2023 മേയ് മാസത്തിൽ പൂർത്തീകരിച്ചിരിക്കണം) ആണ് അടിസ്ഥാനയോഗ്യത.

No comments:
Post a Comment