Friday, 30 December 2022

തൊഴിൽമേള : ജനുവരി 7 ന്

 

ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ അഞ്ചാം പതിപ്പ് 2023ജനുവരി ഏഴിന് ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.

  • ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും.
  • രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.
  • പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. 

 തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 👇
click here to apply എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment