രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൻഐഡിസി യിൽ [ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്സ് & ഡിസൈൻ] വിവിധ ഡിസൈൻ പ്രോഗ്രാം ഒഴിവുകളിലേക്ക് ജനുവരി 21 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
പ്രോഗ്രാമുകൾ
4 വർഷ ബിഡിസ്
2 വർഷ എംസിഡ്
3 വർഷ എംവോക്
യോഗ്യത
4 വർഷ ബിഡിസ് : +2 വിജയിച്ചിരിക്കണം.180 സീറ്റുകൾ.6 വിഭാഗങ്ങളിൽ സ്പെഷ്യലൈസേഷൻ ഉണ്ട്.ഇഷ്ട്ടപ്പെട്ട സ്പെഷ്യലൈസേഷൻ അപേക്ഷസമയത്ത് അറിയിക്കണം.ആദ്യ സെമസ്റ്റർ പ്രകടനം നോക്കിയാണ് തീരുമാനം.
2 വർഷ എംസിഡ് : ഡിസൈൻ/ആർക്കിടെക്ചേർ ബിരുദം.90 സീറ്റുകൾ
3 വർഷ എംവോക് : ഡിസൈൻ ഇതര വിഷയങ്ങളിലെ ബിരുദം.
90 സീറ്റുകൾ.
ബിഡിസ്,എംവോക് എന്നിവയിലെ ആദ്യ വർഷ ഫൗണ്ടേഷൻ പ്രോഗ്രാം ആണ്. യുജി പ്രോഗ്രാമിൽ 4 തലങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിക്കും.ഒരു വർഷത്തിന് ശേഷം ഡിപ്ലോമ,3 വർഷത്തിന് ശേഷം ബിവോക്, 4 വർഷത്തിന് ശേഷം ബിഡിസ് എന്നിവയും ഉണ്ട്.
- ചെന്നൈ അടക്കം 14 കേന്ദ്രങ്ങളിൽ 2023 ഫെബ്രുവരി 12 ന് രാവിലെയും ഉച്ച കഴിഞ്ഞും 2 മണിക്കൂർ നീളമുള്ള എഴുത്ത് പരീക്ഷ നടക്കും.
- അന്ന് തന്നെ നടത്തുന്ന 20 % മാർക്കിന്റെ അഭിമുഖത്തിലും പങ്കെടുക്കണം.
അപേക്ഷ ഫീ : 1750 /- , എൻആർഐ : 3500 /-
കൂടുതൽ വിവരങ്ങൾക്ക് : 09460673297
വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment