കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്‌തികളിലേക്ക് കേന്ദ്രീയ വിദ്യാലയ സംഗതൻ അപേക്ഷ ക്ഷണിച്ചു. ആകെ 13,404 ഒഴിവുണ്ട്. ഇതിൽ 11,744 എണ്ണം അധ്യാപക തസ്‌തികയിലാണ്.
ഒഴിവ് തസ്തികകൾ
പോസ്‌റ്റ് ഗ്രാജ്വേറ്റ് ടീച്ചർ –-1,409, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ–-3,176, പ്രൈമറി ടീച്ചർ–-6,414, പ്രൈമറി ടീച്ചർ (മ്യൂസിക്)–- 303, പ്രിൻസിപ്പൽ –- 239, വൈസ് പ്രിൻസിപ്പൽ – -203 എന്നിങ്ങനെയാണ് അധ്യാപക ഒഴിവുകൾ.
അസിസ്‌റ്റന്റ് കമീഷണർ, ലൈബ്രേറിയൻ, ഫിനാൻസ് ഓഫീസർ, അസിസ്‌റ്റന്റ് എൻജിനിയർ (സിവിൽ), അസിസ്‌റ്റന്റ് സെക്‌ഷൻ ഓഫീസർ, ഹിന്ദി ട്രാൻസ്‌ലേറ്റർ, സീനിയർ സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്, ജൂനിയർ സെക്രട്ടറിയറ്റ് അസിസ്‌റ്റന്റ്, സ്‌റ്റെനോഗ്രാഫർ ഗ്രേഡ് –-II എന്നിവയാണ് മറ്റ് ഒഴിവുകൾ.
തിരഞ്ഞെടുക്കൽ പ്രക്രിയ :
കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ഇന്റർവ്യൂ, പെർഫോമൻസ് ടെസ്‌റ്റ്
കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങൾ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അവസാന തീയതി: 2022ഡിസംബർ 26
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] കാണുക

No comments:
Post a Comment