Sunday, 20 November 2022

ഗവണ്മെന്റ് സ്ഥാപനത്തിൽ ജോലി ഒഴിവ്

 


ഇ-ഓഫീസ്/ഇ-ഡിസ്ട്രിക്റ്റ് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ റവന്യൂ ഓഫീസുകളിലെ സോഫ്റ്റ്‌വെയര്‍/ പോര്‍ട്ടലുകളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനു വേണ്ടി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത :

  •  ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇല്‌ക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയത്തിലുള്ള ബി.ടെക് അല്ലെങ്കില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത.
  • ഹാര്‍ഡ്‌വെയര്‍/കമ്പ്യൂട്ടര്‍/ഐടി വിഷയത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയും പരിഗണിക്കും. 
  • സര്‍ക്കാര്‍/ ഇ-ഗവേണന്‍സ് പദ്ധതികളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

 പ്രായപരിധി : 30 വയസ്സ്

അപേക്ഷകര്‍ മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം.

താല്‍പര്യമുള്ളവര്‍ 2022നവംബര്‍ 21 വൈകിട്ട് 5 ന് മുമ്പായി hse2020recruitment@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ 0483 2734955 എന്ന നമ്പറില്‍ ബന്ധപെടുക

No comments:

Post a Comment