കണ്ണൂർ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ചിക്ക് സെക്സർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു.
യോഗ്യത:
പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വി എച്ച് എസ് സി. കൂടാതെ ചിക്ക് സെക്സിംഗിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് അഞ്ച് മാസത്തെ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ്.
താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം 2022നവംബർ 19ന് രാവിലെ 11 മണിക്ക് പഴയ ബസ്റ്റാന്റിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാവുക.

No comments:
Post a Comment