ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന പദ്ധതിയാണ് 'വിജയാമൃതം'.
ആവിശ്യമായ രേഖകൾ : മാർക്ക് ലിസ്റ്റ്,ആധാർ കാർഡ്. ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്.
ഗവണ്‍മെന്റ് / എയ്‌ഡഡ് / പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പുറത്തോ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും അവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിപാടികൾക്ക് സഹായം നല്‍കുന്നതുമായ, ഓരോ ജില്ലയിലെയും മികച്ച മൂന്ന് NSS/NCC/SPC യൂണിറ്റിനാണ് സഹചാരി പുരസ്കാരം.
ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
ഒരു പ്രാവശ്യം അവാര്‍ഡ് ലഭിച്ച യൂണിറ്റിന് അടുത്ത മൂന്നു വര്‍ഷത്തിനു ശേഷം മാത്രമേ വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
അതാത് യൂണിറ്റ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപനമേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നേരിട്ട് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്]സന്ദർശിക്കാം.
No comments:
Post a Comment