സർക്കാർ മേഖലയിലും ഇന്ത്യക്കകത്തും പുറത്തും സ്വകാര്യ മേഖലയിലും നിരവധി തൊഴിലവസരങ്ങളുള്ള ഹെൽത്ത് ഇൻസ്‌പെക്ടർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
യോഗ്യത
- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച് പ്ലസ്ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. ഡി.ഫാം. പ്രവേശനത്തിന് ബയോളജി സയൻസിനു പകരം കംപ്യൂട്ടർ സയൻസ് സ്ട്രീം ( ഫിസിക്സ് ,കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം ) പഠിച്ചവർക്കും അവസരമുണ്ട്.
- എന്നാൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക്, മേല്‍പ്പറഞ്ഞ സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങള്‍ പഠിച്ചവരെയും പരിഗണിക്കും.
- രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയാണ് കോഴ്‌സുകളുടെ കാലാവധി. നിലവിൽ പ്ലസ് ടു പൂർത്തീകരിച്ചവരായിരിക്കണം .
അപേക്ഷാ ഫീസ്
പൊതുവിഭാഗത്തിന് 400/- രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 200/- രൂപയുമാണ് ,അപേക്ഷാഫീസ്.
അവസാന തീയതി : 09/12/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment