Wednesday, 16 November 2022

റേസ്ക്യൂ ഓഫീസർ തസ്തികയിൽ നിയമനം

 


മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ റെസ്‌ക്യൂ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത

 സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം. (കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന).
 
പ്രായപരിധി : 2022 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്.

താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോമില്‍ "2022നവംബര്‍ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 "എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം.

 അപേക്ഷാ ഫോം www.wcd.kerala.gov.in ല്‍ ലഭിക്കും.

 ഫോണ്‍ 0483-2978888, 9895701222

No comments:

Post a Comment