Wednesday, 23 November 2022

മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം

 



ആലപ്പുഴ: ഗവൺമെന്റ്   ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത


സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

അഭിമുഖം : നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

No comments:

Post a Comment