Monday, 21 November 2022

മെഡിക്കൽ മേഖലയിൽ ജോലിയ്ക്ക് അവസരം

 

 

വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. 

യോഗ്യത

 
ഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്, ടിസിഎംസി, രജിസ്ട്രേഷനുമാണ് യോഗ്യത.സൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന. 

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍/ ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


കൂടിക്കാഴ്ച 2022നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

  ഫോണ്‍: 04935 240 390

No comments:

Post a Comment