Saturday, 22 October 2022

ഭവന നവീകരണത്തിന് അപേക്ഷിയ്ക്കാം



പട്ടികജാതി വിഭാഗങ്ങളുടെ ഭവനങ്ങൾ സമഗ്രവും സുരക്ഷതവുമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സേഫ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 


  • ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളതും 2010 ഏപ്രിൽ 1 ശേഷം ഭവന പൂർത്തീകരണം നടത്തിയിട്ടുള്ളതും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ഭവന പൂർത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമാണ് അപേക്ഷിക്കേണ്ടത്. 


  • അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല. 2 ലക്ഷം രൂപയാണ് ഭവന നവീകരണത്തിനായി അനുവദിക്കുന്നത്.


  • മേൽക്കൂര പൂർത്തീകരണം, ടോയ്‌ലറ്റ് നിർമ്മാണം, ഭിത്തികൾ ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്‌ലോറിംഗ് സമ്പൂർണ്ണ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, പ്ലംബിംഗ് എന്നീ നിർമ്മാണ ഘടകങ്ങൾക്കാണ് തുക അനുവദിക്കുന്നത്.


ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ 2022 നവംബർ 5 ന് മുൻപായി അപേക്ഷകൾ സമർപ്പിയ്ക്കണം. 


അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/ജില്ല പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടണം.

No comments:

Post a Comment