Monday, 24 October 2022

കേരള സവാരി : ഡ്രൈവർമാർക്ക് രജിസ്റ്റർ ചെയ്യാം


സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ- ടാക്‌സി പദ്ധതിയായ കേരളസവാരിയിൽ ഡ്രൈവർമാർക്ക് പ്ലേ-സ്റ്റോർ വഴി രജിസ്റ്റർ ചെയ്യാം. 

പ്ലേസ്റ്റോറിൽ നിന്ന് കേരളസവാരി ഡ്രൈവർ ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം വാഹനത്തിന്റെ രേഖകൾ, ഡ്രൈവർ ലൈസൻസ് എന്നിവ അപ് ലോഡ് ചെയ്യണം. 

തുടർന്ന് രജിസ്‌ട്രേഷൻ ഫീസ് അടക്കണം. 

നിലവിൽ കേരള സവാരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ആപ്പ് അപ് ലോഡ് ചെയ്യേണ്ടതാണ്. 

ആപ്പ് ഉപയോഗിക്കുന്നതിനായുള്ള പരിശീലനത്തിനും കൂടുതൽ വിവരങ്ങൾക്ക്: 9072272208

No comments:

Post a Comment