Monday, 24 October 2022

കുടുംബശ്രീ മുഖേന ജോലിയ്ക്ക് അവസരം

 

തൃശ്ശൂര്‍ ജില്ലയില്‍ ജലനിധിയുടെ നിർവ്വഹണ സഹായ ഏജൻസിയായി ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ഭവനങ്ങളിലേക്ക് ശുദ്ധജലവിതരണം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.

ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

യോഗ്യതകൾ – 

ടീം ലീഡർ (എംഎസ്ഡബ്ലിയു /എംഎ സോഷ്യോളജി ഗ്രാമ വികസന പദ്ധതി, ജലവിതരണ പദ്ധതി എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടു വീലർ ലൈസൻസ്). 

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ (ബിരുദം, ഗ്രാമ വികസന പദ്ധതിയിലോ ജലവിതരണ പദ്ധതിയിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം ) അതാതു പഞ്ചായത്തുകാർക്ക് മുൻഗണന. 

അഭിമുഖം 

2022 ഒക്ടോബർ 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും. 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 29 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിൽ അഭിമുഖം. 


വിവരങ്ങൾക്ക് : 0487 2362517

No comments:

Post a Comment