അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന 'അഭയകിരണം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
- സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിനു മുകളിൽ പ്രായമുളളവരായിരിക്കണം.
- വയസ്സ് തെളിയിക്കാൻ സ്‌കൂൾ സർട്ടിഫിക്കറ്റ്, ഇലക്ഷൻ ഐ ഡി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് അപ്ലോഡ് ചെയ്യണം.
- വിധവകളുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല.
- മുൻഗണനാ വിഭാഗം/ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷൻകാർഡിന്റെ പകർപ്പ് അപ്ലോഡ് ചെയ്യണം.
- വിധവകൾ സർവ്വീസ് പെൻഷൻ/കുടുംബ പെൻഷൻ കൈപ്പറ്റുന്നവരാകരുത്.
- വിധവകൾക്ക് ഭിന്നശേഷി/മനോരോഗികളായ മക്കൾ ഒഴികെ പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല.
- വിധവയെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരാവരുത്.
- വിധവ അപേക്ഷകയുടെ പരിചരണത്തിൽ കഴിയുന്ന വ്യക്തി ആണെന്ന് ഐ.സി.ഡി.എസ്. സൂപ്പർവൈസർ സർട്ടിഫിക്കറ്റ് നൽകണം.
- താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ സൗകര്യമോ ഉളളവർ ആയിരിക്കരുത്.
- മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കണം.
- ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരായി കഴിയുന്ന വിധവകൾ ഈ ധന സഹായത്തിന് അർഹരല്ല.
- അപേക്ഷകർ ബാങ്ക് പാസ് ബുക്ക് അക്കൗണ്ട് നമ്പർ വരുന്ന പേജ് അപേക്ഷകന്റെയും വിധവയുടെയും പേരിലുളള ജോയിന്റ് അക്കൗണ്ട് അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകർക്ക് http://www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം.
അപേക്ഷകൾ അതാത് സ്ഥലത്തെ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി സമർപ്പിക്കണം.
ഫോൺ : 04972700708
അവസാന തീയതി:2022 നവംബർ 11
No comments:
Post a Comment