Tuesday, 13 September 2022

വനഗവേഷണ കേന്ദ്രത്തിൽ ഒഴിവ്



കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ്, നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ സയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, പിജിഡിസിഎ/ഡിസിഎസ്/എംസിഎ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഔഷധ സസ്യങ്ങളിലും പ്രോഗ്രാമിംഗിലും ഡാറ്റാബേസ് മാനേജ്മെന്റിലും കുറഞ്ഞത് 10 വർഷത്തെ പരിചയവും വേണം. 

പ്രായം: 60 വയസ് കവിയരുത്

നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവിൽ ബോട്ടണി/ഫോറസ്ട്രി ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധ സസ്യങ്ങളിലെ നഴ്സറി/ അഗ്രോടെക്നിക്സ് /ക്യുപിഎം മാനേജ്മെന്റ് എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ഗവേഷണ പരിചയം ആണ് യോഗ്യത. 

പ്രായം: 40 വയസ് കവിയരുത്.

താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ പത്ത് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പീച്ചിയിലെ കേരള വന ഗവേഷണ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

 വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക .

No comments:

Post a Comment