Sunday, 11 September 2022

കരസേനയിൽ എൻസിസി സ്‌പെഷൽ എൻട്രി സ്‌കീം വഴി പ്രവേശനം നേടാം

2023 ഏപ്രിലിൽ ആരംഭിക്കുന്ന 53 -)മത് എൻസിസി സ്പെഷ്യൽ എൻട്രി[നോൺ ടെക്‌നിക്കൽ] സ്കീം പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കാം.

പുരുഷന്മാർക്ക് 50 ഒഴിവുകളും സ്ത്രീകൾക്ക് 5 ഒഴിവുകളുമാണ് ഉള്ളത്.

യോഗ്യത 

1 .5 % മാർക്കോടെ ബിരുദം/തത്തുല്യം.

എൻസിസി സീനിയർ ഡിവിഷൻ /വിങ്ങിൽ 3 /2 വർഷം പ്രവർത്തിച്ചിട്ടുണ്ടാകണം.

എൻസിസി യുടെ "സി" സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് നേടിയിരിക്കണം.[യുദ്ധത്തിൽ പരിക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്ക് "സി" സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല].

ആദ്യ വർഷങ്ങളിൽ 50 % മാർക്ക് നേടിയ അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.

അപേക്ഷകർ അവിവിവാഹിതരായിരിക്കണം.

2023 ഏപ്രിൽ 1 മുൻപ് ബിരുദം നേടിയതിനുള്ള തെളിവ് ഹാജരാക്കണം.

തിരഞ്ഞെടുക്കൽ പ്രക്രിയ 

അഭിമുഖം 

ശാരീരിക ക്ഷമത പരിശോധന 

വൈദ്യപരിശോധന 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 15 

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment