Thursday, 1 September 2022

എൻഐടി - യിൽ അധ്യാപക ഒഴിവുകൾ



കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് തസ്തികകൾ 

സിവില്‍ എന്‍ജിനീയറിങ്-[19 ]

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-[10 ]

 മെക്കാനിക്കല്‍ എന്‍ജിനീയറിങ്-[12 ] 

പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്- [6 ]

ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്-[7 ] 

കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-[15 ] 

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി- [8 ] 

ഫിസിക്സ്- [5 ] 

മാത്തമാറ്റിക്സ്- [2 ]

ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് [2 ]

ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ [4 ]

കമ്പ്യൂട്ടർ ആപ്പ്ലിക്കേഷൻ [9 ]


യോഗ്യത

 പിഎച് ഡി ബിരുദം/ബിരുദയന്തര ബിരുദ കോഴ്സുകളിൽ 60 % കുറയാത്ത മാർക്കോടെ പാസായിരിക്കണം.

പിഎച് ഡി ക്കു ശേഷം മൂന്ന് വർഷത്തെയോ ആകെ ആറു വർഷത്തെയോ അധ്യാപക/ഗവേഷണ പരിചയം വേണം.

അപേക്ഷ ഫീസ് : 1000 /-

sc /st വിഭാഗക്കാർക്ക് 500 /-

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും "Registrar, National Institute of Technology, Kurukshetra-136119 (Haryana ) "എന്ന വിലാസത്തിൽ സെപ്‌റ്റംബർ 10  നകം ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ പിന്നീട് അഭിമുഖത്തിന് വിളിക്കുന്നതാണ്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 സെപ്‌റ്റംബർ5 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment