Friday, 23 September 2022

സ്നേഹപൂർവ്വം സ്‌കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം

 


മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന  സ്നേഹപൂർവ്വം സ്കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷ നൽകാം.

സ്കോളർഷിപ് തുക ഇങ്ങനെ 

  • ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും.
  •  ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും  5000 രൂപ  ലഭിക്കും.
  • പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും.
  • ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും.

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത്

സ്കൂളിൽ /കോളേജിൽ നൽകേണ്ട രേഖകൾ 

  •  അപേക്ഷ ഫോറം
  • കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
  •  മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി.
  •  കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി [ ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ].
  • റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
  • കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്.

( ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )

രേഖകൾ സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം.

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ്, സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല.

സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം ഡൗൺലോഡ് ചെയ്തു ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്,

18001201001 ,0471 2341200 

ഇ മെയിൽ - snehapoorvamonline@gmail.com

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക് ]സന്ദർശിക്കുക 


No comments:

Post a Comment