കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു.
ഒഴിവ് തസ്തികകൾ
അനിമൽ കീപ്പർ ട്രെയിനികൾ
മൃഗശാല സൂപ്പർവൈസർ
യോഗ്യത
അനിമൽ കീപ്പർ ട്രെയിനികൾ
ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല ..
ശാരീരിക യോഗ്യതകൾ : പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം . സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം . ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും . എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം .
മൃഗശാല സൂപ്പർവൈസർ
ഏഴാം ക്ലാസ് പാസ്സായിരിക്കണം . ഡിഗ്രി ഉണ്ടാകാൻ പാടില്ല .
ജോലി പരിചയം : കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗ ശാലയിൽ മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വർഷം സർവീസ് ഉണ്ടായിരിക്കണം . ഇതിൽ കുറഞ്ഞത് 5 വർഷമെങ്കിലും സൂ സൂപ്പർവൈസർ തസ്തികയിൽ ആയിരുന്നിരിക്കണം . ഇത് സംബന്ധിച്ചു അവസാനം ജോലി ചെയ്ത സ്ഥാപന അധികാരിയിൽനിന്നും ലഭ്യമായ സർട്ടിഫിക്കറ്റ് ഹാജരാക്കണം ..
കായിക ക്ഷമത : കായിക ക്ഷമത സംബന്ധിച്ചു ഗവണ്മെന്റ് സർവീസിൽ അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഓഫീസറുടെ സർട്ടിഫിക്കറ്റ് ജോലിയിൽ ചേരുന്ന സമയത്തു ഹാജരാക്കണം .
പ്രായപരിധി:
അനിമൽ കീപ്പർ ട്രെയിനികൾ
അപേക്ഷകർ 2022 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം . പട്ടിക ജാതി , പട്ടിക വർഗം , മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും
മൃഗശാല സൂപ്പർവൈസർ
അപേക്ഷകർ 2022 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം . പ്രായത്തിൽ ഇളവുകൾ അനുവദനീയമല്ല.
ശമ്പളം : 9,000 - 20,000 രൂപ(പ്രതിമാസം)
അപേക്ഷാ ഫീസ്: ഇല്ല
ജോലി സ്ഥലം: കേരളത്തിലുടനീളം
അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ(ഇ മെയിൽ)
അപേക്ഷ ആരംഭിക്കുന്നതിയ്യതി:16.09.2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :10.10.2022
അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ – മെയ് ലിലും സ്വീകരിക്കുന്നതാണ് .
അപേക്ഷ അയക്കേണ്ട വിലാസം വിലാസം:"ഡയറക്ടർ തൃശ്ശൂർ സുവോളജിക്കൽ പാർക്ക് പുത്തൂർ പി . ഓ കുരിശുമൂലക്കു സമീപം തൃശ്ശൂർ -680014 കേരളം"
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment