Thursday, 25 August 2022

ഫിഷറീസ് വകുപ്പിൽ ജോലി നേടാം


ആലപ്പുഴ: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക്  കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

  • വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവരെയാണ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. 
  • ഫിഷറീസിലോ സുവോളജിയിലോ ബിരുദമുള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

  • ബി.എഫ്.എസ്.സിയോ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറിലോ സുവോളജിയിലോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
  •  സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ അനുബന്ധ ഏജന്‍സികളിലോ ഈ തസ്തികയില്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. 

അവസാന തീയതി : ഓഗസ്റ്റ് 27 

അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം : ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ ആലപ്പുഴ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.

ഫോണ്‍: 0477 2252814, 0477 2251103

No comments:

Post a Comment