Wednesday, 17 August 2022

ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം



സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന "ഫിഷ് ക്യാച്ച് അസസ്മെന്റ്" പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. 

സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം.

സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 


ഫോണ്‍ : 0468 2 967 720, 9496 410 686 


No comments:

Post a Comment