Wednesday, 17 August 2022

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവ്

 


  ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്,മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത 

അതത് എന്‍ജിനീയറിംഗ് ശാഖയില്‍ ഫസ്റ്റ് ക്ലാസ്സ് ത്രിവല്‍സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. 

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പാളിടെക്നിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍  ഓഗസ്റ്റ് 24 ന് രാവിലെ 10 മണിക്ക് ഹാജരാകണം.

ഫോണ്‍- 0476 2623597 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment