എറണാംകുളം ജില്ലയില്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിന്‍റെ പരിധിയില്‍ കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കറുകടത്ത് പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ ആൺകുട്ടികൾക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു
വാർഡന്‍, വാച്ച്മാന്‍, രണ്ട് കുക്ക് ,എഫ്.റ്റി.എസ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
ആവിശ്യമായ രേഖകൾ
വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ
അപേക്ഷ സമർപ്പിക്കേണ്ട തീയതി : ആഗസ്റ്റ് 10-ന് മുമ്പ്
അപേക്ഷ സമർപ്പിക്കേണ്ടവിലാസം :
"മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ആഫീസർ, ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ, 686669"
പ്രായപരിധി
ഉദ്യോഗാര്‍ത്ഥികൾ 18 വയസ് പൂർത്തിയായവരും 41 വയസ് കവിയാത്തവരുമായിരിക്കണം.
യോഗ്യത
- വാർഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഡിഗ്രി/തത്തുല്യ യോഗ്യതയും -ബി.എഡ് അഭികാമ്യം
- വാച്ച്മാന്‍, കുക്ക്, എഫ് റ്റി എസ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് ഏഴാം ക്ലാസ് യോഗ്യതയും ഉളളവര്‍ ആയിരിക്കണം.
- കുക്ക് തസ്തികയിലേക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0485-2814957, 2970337

No comments:
Post a Comment