കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാർഷിക ഗവേഷണ കേന്ദ്രത്തിൽ എൻ.സി.എ ഒഴിവുകളിൽ കാഷ്യൽ വർക്കർമാർ നിയമിക്കുന്നു.
ഒഴിവുകളിടെ എണ്ണം :7
യോഗ്യത
നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ [ഉയർന്ന യോഗ്യത പരിഗണിക്കുന്നതല്ല]
പ്രായപരിധി
2022 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരും 36 വയസ്സ് കഴിയാത്തവരും ആയിരിക്കണം. [SC /ST 5 വർഷത്തെ ഇളവും ഓബസി 3 വർഷത്തെ ഇളവും ലഭിക്കും].
കാഷ്യൽ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട ഇളവുകൾ/ആനുകൂല്യങ്ങൾക്ക് അർഹതയുള്ള കരാർ/ദിവസ വേതനം/സ്വയം സഹായ സംഘം വ്യവസ്ഥയിൽ ജോലി ചെയ്ത തൊഴിലാളികൾ തങ്ങൾ അനുബന്ധ ജോലികളിൽ ഏർപ്പെട്ട 6 മാസത്തിൽ പ്രവർത്തിയെടുത്ത് എന്ന് തെളിയിക്കുന്ന മേധാവിയുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
നിർമാണ തൊഴിലാളികൾ/ഓഫീസ് ജോലി ചെയ്തവർ എന്നിവരെ ഈ ആനുകൂല്യങ്ങൾക്ക് പരിഗണിക്കുന്നതല്ല.
ശമ്പളം: ജോലിക്ക് അനുയോജ്യമായി
നിബന്ധനകൾ
അപേക്ഷകർ തിരുവല്ല കാർഷിക ഗവേഷണ കേന്ദ്രത്തിൽ സ്ഥിതി ചെയുന്ന ബ്ലോക്ക് പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പരിധികളിലോ കേന്ദ്രത്തിൽ നിന്നും 5 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന ബ്ലോക്ക് പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ എന്നിവടങ്ങളിൽ സ്ഥിര താമസക്കാരായിരിക്കണം.
അപേക്ഷ ഫോം തിരുവല്ല ഗവേഷണ കേന്ദ്രത്തിൽ നിന്നും 2022 ജൂലൈ 27 മുതൽ 2022 ഓഗസ്റ്റ് 27 വരെ ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ
കായിക ക്ഷമത പരീക്ഷ
സ്കിൽ ടെസ്റ്റ്
അഭിമുഖം
അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ
അവസാന തീയതി : 2022 സെപ്റ്റംബർ 5
അപേക്ഷ അയക്കേണ്ട വിലാസം
"പ്രൊഫസർ ആൻഡ് ഹെഡ്,കാർഷിക ഗവേഷണ കേന്ദ്രം,കല്ലുങ്കൽ പിഓ, തിരുവല്ല - 689102 "
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment