കണ്ണൂര്‍ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ 12 ഫാം തൊഴിലാളികളുടെ (പുരുഷന്മാർ ആറ്, സ്ത്രീകൾ ആറ്) താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
പച്ചക്കറി, നെല്ല്, കിഴങ്ങ് വർഗങ്ങൾ, അടയ്ക്ക, കുരുമുളക്, കശുവണ്ടി, മാവ് മറ്റ് ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷി, പരിപാലനം, വിളവെടുപ്പ് തുടങ്ങിയ എല്ലാ കർഷികവൃത്തികളിലും പ്രാവീണ്യം.
പുരുഷന്മാർ തെങ്ങുകയറ്റം അറിഞ്ഞിരിക്കണം.
പ്രായപരിധി
2022 ജനുവരി ഒന്നിന് 18നും 41 വയസ്സിനും ഇടയിൽ.
താൽപര്യമുള്ളവർ ജൂലൈ 26 ന് മുമ്പായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം.
No comments:
Post a Comment