പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
എം.എസ്.ഡബ്ല്യു.
പ്രായപരിധി
21-35 നും ഇടയില്‍
ശമ്പളം പ്രതിമാസം 20000 രൂപ
തിരഞ്ഞെടുക്കൽ പ്രക്രിയ അഭിമുഖം
അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷകള്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ഫോണ്‍: 04936 203824
No comments:
Post a Comment