Saturday, 30 July 2022

ലാബ് ടെക്‌നിഷ്യന്‍ നിയമനം




ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. 

യോഗ്യത 


പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു ബയോളജി, കേരള സര്‍ക്കാര്‍ അംഗീകാരമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ബിരുദം (ബി.എസ്.സി. എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ(ഡി. എം.എല്‍.ടി) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ 

പ്രായപരിധി 40 വയസ്സിന് താഴെ

 താത്പര്യമുള്ളവര്‍ യോഗ്യത, രജിസ്‌ട്രേഷന്‍ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിനകം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. 

അഭിമുഖ തീയതി : ഓഗസ്റ്റ് 10 ന് രാവിലെ പത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് 9744654090

No comments:

Post a Comment