Tuesday, 26 July 2022

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിൽ നിയമനം



കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു.

പ്രായപരിധി 


 21നും 35നും ഇടയില്‍ 

യോഗ്യത

എം. എസ്. ഡബ്ല്യു വിദ്യാഭ്യാസ യുള്ളവര്‍ക്ക് അപേക്ഷിക്കാം. 

ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.

ആവിശ്യമായ രേഖകൾ 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ 

വിശദവിവരവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് / നഗരസഭ പട്ടികജാതി വികസന ഓഫീസുകള്‍, എന്നിവിടങ്ങളില്‍ ലഭിക്കും.

അപേക്ഷ അയക്കേണ്ട തീയതി 

ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം 

സ്ഥലം: കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. 

വിശദവിവരത്തിന് ഫോണ്‍ : 0481 2562503 

No comments:

Post a Comment