ട്രിവാൻഡ്രം ഒന്നാം അഡിഷണൽ ജില്ലാ കോടതിയിലെ അഡിഷണൽ പ്ലീഡർ ആൻഡ് അഡിഷണൽ പബ്ലിക് പ്രോസികൂട്ടറുടെ ഒഴിവിലേക്ക് 1978 ലെ കെജിഎൽ ഓ റൂൾസ് ചട്ടം 8 ലെ അഭിഭാക്ഷകരുടെ ഒരു പാനൽ തയാറാക്കുന്നു.
യോഗ്യത
നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ആവിശ്യമായ രേഖകൾ
അപേക്ഷന്റെ വിവരങ്ങള്‍, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, അപേക്ഷകന്‍ ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
"സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന് തിരുവനന്തപുരം 695043"
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
ജൂലൈ 30ന് മുമ്പ് അപേക്ഷിക്കണമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അനില്‍ ജോസ് ജെ അറിയിച്ചു.
No comments:
Post a Comment