Sunday, 22 May 2022

ഓആർസി [ഔവർ റെസ്പോൺസിബിലിറ്റി ടുവാർഡ്സ് ചിൽഡ്രൻ] റിസോഴ്സ് പഴ്സന്മാരെ നിയമിക്കുന്നു

 


വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ഓആർസി പദ്ധതിയുടെ  പരിശീലന പരിപാടിയിലേക്ക് പഴ്സന്മാരെ നിയമിക്കുന്നു.


യോഗ്യത


ബിരുദാന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവർത്തിപരിചയവും/ബിരുദവും രണ്ടു വർഷം കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയവുമാണ് യോഗ്യത.
ബിരുദാന്തര ബിരുദ,പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ കഴിവും താല്പര്യവും ഉള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സെഷനുകൾ കൈകാര്യം ചെയ്യുന്നതിനനുസരിച് ഓണറേറിയം നൽകും.സന്നദ്ധ സേവനത്തിനും തയാറാകണം.


രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ജൂൺ 1 നു അകം സമർപ്പിക്കണം.


പ്രായപരിധി 2022 ഏപ്രിൽ 1 നു 40 വയസ്സ് കവിയരുത്.


അപേക്ഷ ജില്ലാ ശിശുസംരക്ഷണ ഓഫീസ്,സിവിൽ സ്റ്റേഷൻ കൊല്ലം വിലാസത്തിൽ തപാലിൽ അയക്കണം.

                                                                                                                                                                                                     
ഫോൺ നമ്പർ 0474 - 2791597  

No comments:

Post a Comment