വിവിധ പോസ്റ്റുകളിലായി മൊത്തം 122 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ ജോലി നേടാൻ ഈ അവസരം ഉപയോഗപ്പെടുത്താം.
അപേക്ഷ ആരംഭിച്ച തീയതി : 2022 ഡിസംബർ 29
അപേക്ഷ അവസാനിക്കുന്ന തീയതി : 2023 ജനുവരി 28
വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്
- അപേക്ഷാ ഫാറവും , അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ് . അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല .
- അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത , പ്രവർത്തി പരിചയം ( കാറ്റഗറി നമ്പർ 8 / 2022 നും , 11 / 2022 നും 12 / 2022 നും മാത്രം ) , വയസ്സ് , ജാതി , വിമുക്തഭടൻ , ഭിന്നശേഷിക്കാർ , വിധവ , പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ( EWS ) എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.
- വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
- സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3 % പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011 – ലെ 54 / 2011 -ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും.
- സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ്.
ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ തെഴെ അഡ്രസിൽ അയക്കുക
അഡ്രസ്സ് ,
"സെക്രട്ടറി , സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ് , ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ് , തിരുവനന്തപുരം 69500"
No comments:
Post a Comment