ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യത
- ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
- കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാ- ക്കിയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം.
ഫോണ്‍ :0483 2734788, 9497920216
No comments:
Post a Comment