Wednesday, 14 December 2022

സൗജന്യ ഡാറ്റ എൻട്രി, ഡി.ടി.പി കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

 




ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള 18 നും 25 നും ഇടയിൽ പ്രായമുള്ള പട്ടികജാതി-പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് 3 മാസം ദൈർഘ്യമുള്ള സൗജന്യ ഡാറ്റ എൻട്രി, ഡി.ടി.പി കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

അടിസ്ഥാന യോഗ്യത : 

പ്ലസ് ടു, ഡി.ടി.പി യ്ക്ക് ഡാറ്റ എൻട്രിയോ , ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 

പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ പ്രതിമാസ സ്റ്റൈപന്റ് ലഭിക്കും.  

ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 24 ന് മുൻപ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. 

അപേക്ഷാ ഫോമിന്റെ മാതൃക ജില്ല, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

No comments:

Post a Comment