Tuesday, 13 December 2022

പത്താം ക്ലാസ് വിജയിച്ചവർക്ക് അവസരം

മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. 

കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

യോഗ്യത : ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). 

കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. 

ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 

പ്രായം : 35നും 58നും ഇടയില്‍

 അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. 

പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. 

ഫോണ്‍ :0483 2734788, 9497920216

No comments:

Post a Comment