ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍/ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായം: 20 നും 35 നും മധ്യേ.
നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം.
യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം.
അവസാന തീയതി : 2022ഡിസംബര്‍ 12 ന് വൈകീട്ട് 5 വരെ.
- അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്ടും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.
ഉദ്യോഗാര്‍ഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ്/ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ്/സെക്രട്ടറിയുടെ മേലൊപ്പോടും കൂടി "ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505" എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍മുഖേനയോ അയക്കണം.
കവറിന് പുറത്ത് ‘കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ഫോണ്‍ 0483 2733470
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:
Post a Comment