Wednesday, 23 November 2022

കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ

 

 


പത്തനം തിട്ട ജില്ലയില്‍ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസ വേതാടിസ്ഥാനത്തിൽ ഒഴിവ്

അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി: 01.11.2022ന് 18വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം.

വിദ്യാഭ്യാസയോഗ്യത : ബികോം പ്ലസ് ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.


പ്രതിദിന വേതനം 600 രൂപ. 

അപേക്ഷാഫോറം കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നിന്നും ലഭ്യമാകും. 

താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) "കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 24ന് വൈകുന്നേരം അഞ്ചു വരെ

അതിനുശേഷം ലഭ്യമാകുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. 

ഫോണ്‍ : 89089087165, 7558893773

No comments:

Post a Comment