Wednesday, 23 November 2022

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം

 

 

 

ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത 

  •  എസ്.എസ്.എൽ.സി പാസ്, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ)
  •  കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് (ഹയർ)
  •  കെ.ജി.ടി.ഇ/എം.ജി.ടി.ഇ .


സർക്കാർ സർവീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണന.
 പ്രായം 18നും 62നും മധ്യേ.

താത്പര്യമുള്ളവർ 2022ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം "സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം-35" എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണം.

No comments:

Post a Comment