Thursday, 17 November 2022

എസ്എസ്എൽസി മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

 

 


ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫീസിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത 

 എസ്.എസ്.എൽ.സി പാസ്, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് (ഹയർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

സർക്കാർ സർവീസിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണന.

പ്രായം: 18നും 62നും മധ്യേ
   
താത്പര്യമുള്ളവർ 2022ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം "സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, കോർട്ട് കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം-35" എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണം.

No comments:

Post a Comment